Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍വകുപ്പുകള്‍തല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സി കെ ആശ എം എല്‍ എ
08/11/2016

വൈക്കം: വൈക്കത്തഷ്ടമിയുടെ ഭാഗമായുള്ള സര്‍ക്കാര്‍വകുപ്പുകള്‍തല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സി കെ ആശ എം എല്‍ എ അറിയിച്ചു. ഉത്സവദിനങ്ങളില്‍ വൈദ്യുതി തടസ്സം ഉണ്ടാകാത്തവിധത്തില്‍ കെ എസ് ഇ ബി ടച്ചുവെട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. ജലവിതരണ പൈപ്പുലൈനുകളിലെ അററകുററ പണികള്‍ ഇതിനോടകം വാട്ടര്‍ അതോറിട്ടി പൂര്‍ത്തീകരിച്ചു. ഫയര്‍ഫോഴ്‌സും പോലീസും മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി. ക്ഷേത്രചുററുവട്ടത്തെ റോഡുകളുടെ മെയിന്റനന്‍സ് ജോലികളും ടാറിംങ്ങും കൊടിയേററിന് മുന്‍പ് പൂര്‍ത്തിയാകും. പ്രധാന ഉത്സവ ദിനങ്ങളില്‍ സെപ്ഷ്യല്‍ സര്‍വ്വീസുകള്‍ ഉള്‍പ്പെടെയുള്ള ബസ്സ് സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കെ എസ് ആര്‍ ടി സിയും അഷ്ടമി ഉത്സവദിനങ്ങളിലെ തിരക്കിനനുസരിച്ചുള്ള യാത്രസൗകര്യം ഒരുക്കുന്നതിനുള്ള സര്‍വ്വീസുകള്‍ ജലഗതാഗത വകുപ്പും ഉറപ്പാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അവശേഷിക്കുന്ന ജോലികള്‍ കൂടി വിവിധ വകുപ്പുകള്‍ പൂര്‍ത്തീകരിക്കും. ഇത് സംബന്ധിച്ച ഒരു അവലോകനയോഗം വെള്ളിയാഴ്ച രാവിലെ 10ന് കളക്ടറുടെ സാന്നിദ്ധ്യത്തില്‍ വൈക്കം സത്യാഗ്രഹമെമ്മോറിയല്‍ ഹാളില്‍ ചേരുമെന്നും എം എല്‍ എ അറിയിച്ചു.