Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഡിവിഷനിലെ വിവിധ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചതായി ജില്ലാപഞ്ചായത്തംഗം അഡ്വ. കെ കെ രഞ്ജിത്ത്
08/11/2016

വൈക്കം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ നിന്നും തലയാഴം ഡിവിഷനിലെ വിവിധ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചതായി ജില്ലാപഞ്ചായത്തംഗം അഡ്വ. കെ കെ രഞ്ജിത്ത് അറിയിച്ചു. വെച്ചൂര്‍ ദേവീ വിലാസം ഹയര്‍ സെക്കന്റി സ്‌കൂള്‍ കെട്ടിട പുനരുദ്ധാരണത്തിന് 40 ലക്ഷം രൂപയും, നീണ്ടൂര്‍ എസ് കെ വി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗേള്‍ ഫ്രണ്ട്‌ലി ടോയ്‌ലററിന് 7 ലക്ഷം രൂപയും, ഡിവിഷനിലെ എല്ലാ ഹൈസ്‌ക്കൂളിലും ഹയര്‍സെക്കന്ററി സ്‌കൂളിലും നാപ്കിന്‍ ബന്‍ഡിംഗ് മെഷിനും ഇന്‍സിനറേറററും സ്ഥാപിക്കലിന് 3 ലക്ഷം രൂപയും, അംബികാ മാര്‍ക്കററ് - വെച്ചൂര്‍ പള്ളി റോഡിന് 5 ലക്ഷം രൂപയും, തലയാഴം പുത്തന്‍പാലം - പുന്നപ്പൊഴി റോഡിന് 5 ലക്ഷം രൂപയും, തലയാഴം മാടപ്പള്ളി - മത്തുങ്കല്‍ കോളേജ് റോഡിന് 5 ലക്ഷം രൂപയും, കുരിശുപള്ളി - കരിവേലി - കൊതവറ കോളേജ് റോഡിന് 10 ലക്ഷം രൂപയും, കല്ലറ പഞ്ചായത്ത് കുഴിക്കാട്ട് താഴം - വാലേതാഴം റോഡിന് 5 ലക്ഷം രൂപയും, കല്ലറ മുണ്ടാര്‍ പുലയകോളനി ഫാം റോഡിന് 10 ലക്ഷം രൂപയും കല്ലറ അകത്താംതറ-ചേന്തുരുത്ത് റോഡിന് 20 ലക്ഷം രൂപയും, നീണ്ടൂര്‍ ഉള്ളാട്ടുകര പാടശേഖരത്തിന് പെട്ടി, പറ ,മോട്ടോര്‍ എന്നിവയ്ക്ക് 440000 രൂപയും നീണ്ടൂര്‍ പഞ്ചായത്ത് മൂഴിക്കുളങ്ങര-കെ കെ കവല റോഡിന് 10 ലക്ഷം രൂപയും, നീണ്ടൂര്‍ പട്ടര്‍മം കുടിവെള്ള പദ്ധതി പൈപ്പ് ലൈന്‍ സ്ഥാപിക്കലിന് 8-ാം വാര്‍ഡിന് 3 ലക്ഷം രൂപയും 6-ാം വാര്‍ഡില്‍ വാസ്‌കോ -ഓണംതുരുത്ത് റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 3 ലക്ഷം രൂപയും, ടി വി പുരം ഇളംതുരുത്തിച്ചിറ കോളനി അടിസ്ഥാന സൗകര്യവികസനത്തിന് 10 ലക്ഷം രൂപയും കല്ലറ മുണ്ടാര്‍ പാറേല്‍ കോളനിക്ക് 5 ലക്ഷം രുപയും കല്ലറ ഉദയംതറ കോളനിക്ക് 5 ലക്ഷം രൂപയും തലയാഴം-ഉല്ലല മത്സ്യമാര്‍ക്കററ് നവീകരണത്തിന് 5 ലക്ഷം രൂപയും മൂത്തടത്തുകാവ് - കോട്ടച്ചിറ റോഡിന് 15 ലക്ഷം രൂപയും ഉല്ലല പള്ളിയാട് റോഡിന് 3 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഡിവിഷനിലെ എല്ലാ ഹൈസ്‌ക്കൂളിലും ഹയര്‍സെക്കന്ററി സ്‌കൂളിലും സി സി ടി വി ക്യാമറയും സ്ഥാപിക്കും.