Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളാ സ്റ്റേററ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തലയാഴം യൂണിററ് കുടുംബസംഗമം
08/11/2016

വൈക്കം: കേരളാ സ്റ്റേററ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തലയാഴം യൂണിററ് കുടുംബസംഗമം ഉല്ലല ശിവരഞ്ജിനി ഓഡിേററാറിയത്തില്‍ നടത്തി. പ്രസിഡന്റ് പി കെ മുരളീധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമം തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മററിയംഗം രാമാനുജന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജീവിതശൈലി രോഗങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. എ വി സുനില്‍ ആരോഗ്യബോധവല്‍ക്കരണ ക്ലാസ് നടത്തി. എന്‍ സോമന്‍, പി എ അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ അനുശ്രീയെ യോഗം അനുമോദിച്ചു. . സംഗമത്തിന് കെ വിജയന്‍ സ്വാഗതവും എ ചാക്കോ നന്ദിയും രേഖപ്പെടുത്തി.