Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവാദസദസ്സ്
08/11/2016

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്ത് ലൈബ്രറി സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ്മയുടെ സര്‍ഗ്ഗസംഗീതം എന്ന കവിതയെ ആസ്പദമാക്കി സംവാദസദസ്സ് സംഘടിപ്പിച്ചു. മഹാരാജാസ് കോളേജ് റിട്ട. ഫ്രൊഫസര്‍ ഡോ. എം ബാബുജി വിഷയാവതരണം നടത്തി. അഡ്വ. അംബരീഷ് മോഡറേറററായി. സര്‍ഗ്ഗവേദിയുടെ പ്രതിമാസ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീനാ തോമസ് അദ്ധ്യക്ഷത വഹിച്ചു. ടി അനില്‍ കുമാര്‍, കവിത റെജി, എസ് ബിജു, വിഷ്ണു, ഉല്ലാസ്, ഗീത ജോഷി, ഷീല സുരേശന്‍, അനിയമ്മ അശോകന്‍, രമ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.