Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍തൊഴിലാളി യൂണിയന്‍ എ ഐ ററി യൂ സി പട്ടശ്ശേരി യൂണിററ് സമ്മേളനം
08/11/2016

വൈക്കം: കയര്‍തൊഴിലാളി യൂണിയന്‍ എ ഐ ററി യൂ സി പട്ടശ്ശേരി യൂണിററ് സമ്മേളനം കുന്നത്തുചിറയില്‍ നടത്തി. യോഗം എം ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. 62-ാം നമ്പര്‍ സൊസൈററി ആവശ്യമായ ചകിരി തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത് തൊഴില്‍ മാന്ദ്യം പരിഹരിക്കുക, ജീര്‍ണ്ണാവസ്ഥയിലായ പല്ലാട്ടുപാലം പൊളിച്ചുപണിയുക, കയര്‍ ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കാലതാമസമില്ലാതെ നല്‍കുക തുടങ്ങിയ നിവേദനങ്ങള്‍ പാസ്സാക്കി. വി കെ അനില്‍കുമാര്‍, എ എസ് മുരളീധരന്‍, അജി കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അനിത അനില്‍ (പ്രസിഡന്റ്), ബീനാ ഷിബു (സെക്രട്ടറി), പത്മാമുരളീധരന്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.