Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനതാദള്‍ എസ് വൈക്കം നിയോജക മണ്ഡലം കമ്മററി യോഗം
08/11/2016

വൈക്കം: റേഷന്‍ വിതരണ സംവിധാനം താറുമാറാക്കിയതിന്റെ ഉത്തരവാദിത്വം എല്‍ ഡി എഫിന്റെ തലയില്‍ കെട്ടിവച്ച് കോണ്‍ഗ്രസ്സും ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും ചേര്‍ന്നു നടത്തുന്ന ദുഷ്പ്രചരണത്തെ തിരിച്ചറിയാനും ഇപ്പോള്‍ ഉണ്ടായിട്ടുള്ള റേഷന്‍ സ്തംഭനം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേരളത്തിലെ റേഷന്‍കടകള്‍ പുനസ്ഥാപിക്കാന്‍ റേഷന്‍ കാര്‍ഡു കൊണ്ടു മാത്രം ആകില്ലെന്നും ജനതാദള്‍ എസ് വൈക്കം നിയോജക മണ്ഡലം കമ്മററി യോഗം വിലയിരുത്തി. പൊതുവിതരണത്തെ അട്ടിമറിച്ച് റേഷന്‍കാര്‍ഡ് ഉടമകളെ എ പി എല്‍, ബി പി എല്‍, എ എ വൈ എന്ന രീതിയില്‍ വിഭജിക്കപ്പെട്ടത് ആളോഹരി റേഷന്‍ വിഹിതം അട്ടിമറിക്കുന്നതിന് വേണ്ടിയാണ്. ഇത് തിരിച്ചറിഞ്ഞ് പഴയപടി റേഷന്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ കെ രാജു അദ്ധ്യക്ഷത വഹിച്ചു. വി ആര്‍ രാമദാസ്, എം സുനില്‍കുമാര്‍, ററി എന്‍ സുരേഷ്, റോയി എസ് , കെ കെ സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.