Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യ ലിമിററഡ് സ്റ്റോപ്പ് ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം
10/11/2015
വരിക്കാംകുന്നില്‍ സ്വകാര്യ ലിമിററഡ് സ്റ്റോപ്പ് ബസും കോളേജ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം
മംഗളം എഞ്ചിനീയറിംഗ് കോളേജ് ബസും സ്വകാര്യ ലിമിററഡ് സ്റ്റോപ്പ് ബസും തമ്മില്‍ കൂട്ടിയിടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് പരുക്കേററു. കരിപ്പാടം ഏനാദി വടക്കേത്തറ സനീഷി(27)നാണ് പരുക്കേററത്. ഇയാളെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കേററ എട്ട് യാത്രക്കാരെ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് തലയോലപ്പറമ്പ്-എറണാകുളം റോഡില്‍ വരിക്കാംകുന്ന് സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറിന് സമീപമാണ് അപകടം. കോട്ടയത്തുനിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന ജയകൃഷ്ണ ലിമിററഡ് സ്റ്റോപ്പ് ബസും ടൂറിനു പോയി വരികയായിരുന്ന കോളേജ് ബസുമാണ് കൂട്ടിയിടിച്ചത്. കോളേജ് ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കില്ല.