Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പീഡിയാട്രിക്ക് അക്കാദമി പ്രസിഡന്റ്
07/11/2015

അമേരിക്കയിലെ സാന്റിയാഗോ പീഡിയാട്രിക്ക് അക്കാദമി പ്രസിഡന്റ് ഡോ. ജീന്‍ നേതന്‍ വൈക്കം ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടര്‍മാര്‍ക്കായി തുടര്‍പഠന പദ്ധതിയുമായി എത്തുന്നു. അമേരിക്കയിലെ പ്രസിദ്ധ ശിശുരോഗ വിദഗ്ധനായ ഡോ. ജീന്‍ നേതന്‍ ലോകത്ത് വളരെ വേഗത്തില്‍ വര്‍ദ്ധിച്ചു വരുന്ന മസ്തിഷ്‌ക വികാസ വൈകല്യമായ ഓട്ടിസം, എ ഡി എച്ച് ഡി എന്നീ രോഗങ്ങളുടെ രോഗനിര്‍ണ്ണയ രീതികളെയും, ഫലപ്രദമായ ചികിത്സാ പദ്ധതികളെയും പററി ചര്‍ച്ച ചെയ്യുന്നതിനായി വൈക്കം ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടര്‍മാരുമായി കൂടി കാഴ്ച്ച നടത്തുന്നു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് വൈക്കം വൈററ് ഗേററ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് ഈ തുടര്‍പഠന പരിപാടി നടത്തുന്നത്. എ എം എ ഐ കോട്ടയം ജില്ലാ പ്രസിഡന്റ് ഡോ. സീനിയ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈക്കം ഏരിയ പ്രസിഡന്റ് ഡോ. ജീനദേവന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി ഡോ. വിജിത്ത് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കും.