Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റണ്ണറപ്പും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും
08/11/2016

വൈക്കം: ആശ്രമം സ്‌ക്കൂളില്‍ നടന്ന ഉപജില്ല ശാസ്ത്രമേളയില്‍ ഗണിത ശാസ്ത്രവിഭാഗത്തില്‍ റണ്ണറപ്പും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂള്‍ കരസ്ഥമാക്കി. തികച്ചും ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌ക്കൂളില്‍ പരിമിതമായ സൗകര്യത്തില്‍ ശാസ്ത്ര അഭിരുചി ഒന്നുകൊണ്ട് മാത്രമാണ് വിദ്യാര്‍ത്ഥികള്‍ ഈ അവാര്‍ഡ് നേടിയെടുത്തത്. സ്‌ക്കൂള്‍ അധികൃതര്‍ക്കും അദ്ധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ സന്തോഷം പകരുന്ന അവസരമായി മാറി ഈ ഓവറോള്‍ കിരീടം. സയന്‍സ്, സോഷ്യല്‍ സയന്‍സ് തുടങ്ങിയവയിലും സ്‌കൂള്‍ മികച്ച വിജയം കരസ്ഥമാക്കി.