Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
08/11/2016
കുലശേഖരമംഗലം അല്‍ അമീന്‍ ചാരിററബിള്‍ ട്രസ്റ്റ് ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുലശേഖരമംഗലം അല്‍ അമീന്‍ ചാരിററബിള്‍ ട്രസ്റ്റ് ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ കെ.ഐ ഷെറീഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുലശേഖരമംഗലം സലഫി മഹല്ല് പ്രസിഡന്റ് പി.എ ഇബ്രാംഹിംകുട്ടി, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ.എസ് വേണുഗോപാല്‍, വാര്‍ഡ് മെമ്പര്‍ പി.ആര്‍ ശരത്കുമാര്‍, ട്രസ്റ്റ് സെക്രട്ടറി ഹാരിസ് മണ്ണഞ്ചേരി, ട്രഷറര്‍ ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലെ ചീഫ് ഓങ്കോളജി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എസ്. പരമേശ്വരന്‍, ഇ.എന്‍.ടി സര്‍ജന്‍ വി.നരേന്ദ്രകുമാര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ഫിലിപ്പോസ് ജോണ്‍, ന്യൂറോ സര്‍ജന്‍ ഡോ. രാജീവ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.