Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം സംഘടിപ്പിക്കും.
08/11/2016

വൈക്കം: പുരോഗമന കലാസാഹിത്യസംഘം ഏരിയാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ 'ഓര്‍മകളിലെ വയലാര്‍-സര്‍ഗസംഗമം' എന്ന പേരില്‍ വയലാര്‍ അനുസ്മരണം സംഘടിപ്പിക്കും. നാളെ വൈകുന്നേരം അഞ്ചിന് വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടക്കുന്ന അനുസ്മരണം എം.ജി യൂണിവേഴ്‌സിററി സിന്‍ഡിക്കേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അഡ്വ. എന്‍.ചന്ദ്രബാബു, ടി.കെ ഗോപി, അജീഷ് ദാസന്‍, ജയകുമാര്‍, കെ.പവിത്രന്‍ എന്നിവര്‍ പ്രസംഗിക്കും. പിന്നണി ഗായകന്‍ ദേവാനന്ദ്, സംഗീതനാടക അക്കാദമി പുരസ്‌കാരജേതാവ് ബി.ഹരികൃഷ്ണന്‍, നാടക അവാര്‍ഡ് ജേതാവ് പ്രദീപ് മാളവിക എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് വയലാര്‍ കവിതകളുടെയും ഗാനങ്ങളുടെയും ആവിഷ്‌കാരവും ആസ്വാദനവും പങ്കുവെക്കലും നടക്കും.