Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രഥമ വാര്‍ഷികാഘോഷ ഉദ്ഘാടനവും സര്‍വ്വമത മഹാസമ്മേളനവും നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ആഘോഷവും നാളെ
05/11/2016

വൈക്കം: ഗുരുധര്‍മ്മ പ്രചരണസഭ 1911-ാം നമ്പര്‍ ആറാട്ടുകുളങ്ങര യൂണിററിന്റെ പ്രഥമ വാര്‍ഷികാഘോഷ ഉദ്ഘാടനവും സര്‍വ്വമത മഹാസമ്മേളനവും നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ആഘോഷവും നാളെ വൈകിട്ട് 4ന് ശ്രീനാരായണ നഗറില്‍ നടക്കും. ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി കമലാസനന്‍ സ്വാഗതം ആശംസിക്കും. സി കെ ആശ എം എല്‍ എ സന്ദേശം നല്‍കും. സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. പീററര്‍ കോയിക്കര, ഇമാം നക്കംതുരുത്ത് ജുമാ മസ്ജിദിലെ അബ്ദുല്‍ കബീര്‍ സുഹ്‌രി, മുന്‍ ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ ദാമോദരന്‍ പോററി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍. അനില്‍ ബിശ്വാസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ, ഇ എം സോമനാഥന്‍, ആര്‍ ആര്‍ സരളപ്പന്‍, ധന്യ ബാബു, നിര്‍മ്മല ഗോപി, പി ററി സുഭാഷ്, നീലാംബരന്‍, സുജിത്ത് എന്നിവര്‍ പ്രസംഗിക്കും.