Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉടമസ്ഥരറിയാതെ വാടക കെട്ടിടം സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിക്കുന്നതായി പരാതി.
05/11/2016
ഉടമസ്ഥരറിയാതെ പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിക്കുന്ന കടമുറി

വൈക്കം: ഉടമസ്ഥരറിയാതെ വാടക കെട്ടിടം സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് കടയുടമ വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. നഗരസഭ 17-ാം വാര്‍ഡില്‍ പഴയ വിജയ തിയറററിനു സമീപം വെളുത്തേടത്തുപറമ്പില്‍ പുരയിടത്തിലുള്ള കെട്ടിടം ഗീതാലയം വാസു എന്നയാള്‍ക്ക് ചായക്കട നടത്തുന്നതിനുവേണ്ടി വാടകയ്ക്ക് നല്‍കിയിരുന്നു. ഇദ്ദേഹം മരണപ്പെട്ടതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് കുറച്ചു നാള്‍ കട നടത്തുകയുണ്ടായി. അതിനുശേഷം ഒരു വര്‍ഷത്തോളം കട അടഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോള്‍ കട പഴകിയതിനാല്‍ ഉടമകള്‍ക്ക് വ്യാപാരം തുടങ്ങുന്നതിനുവേണ്ടി അററകുററ പണി നടത്തണമെന്നും അതിനാല്‍ കടയിലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടു പോകണമെന്നും അറിയിച്ചു. എന്നാല്‍ കട ഒഴിവായി കൊടുക്കാതെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന്റെ ഓഫീസായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഉടമകളോട് താല്‍ക്കാലികമായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അതിനുശേഷം മാറിത്തരുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞ് ഈ മുറി സി.പി.എമ്മിന്റെ ബോര്‍ഡ് വച്ച് പാര്‍ട്ടി ഓഫീസാക്കി മാററുകയാണുണ്ടായതെന്ന് ഉടമകള്‍ പറയുന്നു. 11 അവകാശികളുള്ള എട്ടു മുറികളോടു കൂടിയ 22 സെന്റ് ഭൂമിയില്‍ ബാക്കിയുള്ള കടക്കാര്‍ക്കൊന്നും മററ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. മുറി ഒഴിവായി കിട്ടാത്തതിനെതുടര്‍ന്ന് മക്കളായ രാധാകൃഷ്ണന്‍. തങ്കരാജ് എന്നിവര്‍ സി.പി.എം നേതാക്കളെ നേരില്‍ കണ്ട് വിവരം അറിയിച്ചു മുറി ഒഴിവായിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ആലോചിച്ചു തീരുമാനിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ യാതൊരുവിധ തീരുമാനവും അറിയിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് രാധകൃഷണനും, തങ്കരാജും മുറി ഒഴിവായി കിട്ടുന്നതിനായി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പോലീസ് വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്.