Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പല്ലാട്ടുപാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു.
05/11/2016
അപകടാവസ്ഥയിലായ വൈക്കം-ടി.വി പുരം റോഡിലെ പല്ലാട്ടുപാലം.

വൈക്കം: വൈക്കം-ടി.വി പുരം റോഡിലെ പ്രധാന പാലമായ പല്ലാട്ടുപാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലെ കടന്നുപോകുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ പാലത്തിന്റെ അടിഭാഗം തീര്‍ത്തും പൊട്ടിപ്പൊളിഞ്ഞ് കമ്പികളെല്ലാം പുറത്തേയ്ക്ക് തള്ളി നില്‍ക്കുകയാണ്. ടിപ്പറുകളുടെ സഞ്ചാരവും പാലത്തില്‍ ഏറി വരികയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ വലയൂന്ന ടി.വി പുരം പഞ്ചായത്തിനെ സംബന്ധിച്ച് പാലത്തിന്റെ പുനര്‍നിര്‍മാണം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണം. വിഷയത്തില്‍ എം.പി, എം.എല്‍.എ എന്നിവര്‍ ഇടപെടണമെന്നതാണ് നാടിന്റെ ആവശ്യം. ഒരു ദുരന്തം ഉണ്ടാകുന്നതിനു മുന്‍പുതന്നെ പരിഹാരമാര്‍ഗം കണ്ടെത്തണം. കാരണം പാലത്തില്‍ ഏതുസമയത്തും അപകടം ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. സ്‌ക്കൂള്‍ കുട്ടികളടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ ഈ പാലത്തിലൂടെ കാല്‍നട യാത്രയായും സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ പല്ലാട്ടുപാലം വീതികൂട്ടി പുതുക്കിപ്പണിയുന്നതിന് അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ പള്ളിപ്രത്തുശ്ശേരി ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.