Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വവിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു.
05/11/2016

വൈക്കം: വെസ്റ്റ് (മടിയത്തറ) വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവുമായിരുന്ന പി.കൃഷ്ണപിള്ള പഠിച്ച ഈ സ്‌ക്കൂളിന് കൃഷ്ണപിള്ളയുടെ പേര് നല്‍കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പി.കൃഷ്ണപിള്ള സ്മാരകമായി സ്‌ക്കൂളിനെ പ്രഖ്യാപിക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. സംഘടനാ ഭാരവാഹികളായി ഡോ. പി.വിനോദ് (പ്രസിഡന്റ്), അശോകന്‍ വെള്ളവേലി, ടി.സി ശിവകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ബിജു കണ്ണേഴത്ത് (സെക്രട്ടറി), കെ.എന്‍ കാര്‍ത്തികേയന്‍, എം.ബി സൂരജ്കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പി.കെ ബാബു (ട്രഷറര്‍) എന്നിവരടങ്ങുന്ന 15 അംഗ എക്‌സി. കമ്മിററിയെയും യോഗം തെരഞ്ഞെടുത്തു.