Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ അരുണന്‍ സി പി ഐ (എം) വൈക്കം ഏരിയാ സെക്രട്ടറി
04/11/2016
സി പി ഐ (എം) വൈക്കം ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ അരുണന്‍

വൈക്കം: സി പി ഐ (എം) വൈക്കം ഏരിയാ സെക്രട്ടറിയായി കെ അരുണനെ തിരഞ്ഞെടുത്തു ഏരിയാ സെക്രട്ടറിയായിരുന്ന കെ കെ ഗണേശന്‍ കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കെ എസ് വൈ എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അരുണന്‍ മൂന്നു തവണ തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും വൈക്കം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ട്രേഡ് യൂണിയന്‍ കര്‍ഷക സംഘടനാ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി കെ ഹരികുമാറാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശമായി അരുണന്റെ പേര് അറിയിച്ചത്. എ സി യോഗം ഏകകണ്‌ഠേന അത് അംഗീകരിക്കുകയായിരുന്നു. അഡ്വ. കെ കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈക്കത്തെ സി പി എമ്മിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെ അരുണന്‍ പാര്‍ട്ടിയുടെ ജനകീയ മുഖമാണ്. ദീര്‍ഘകാലമായി ഏരിയാ കമ്മററി അംഗമാണ്.