Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വാസപെരുമയില്‍ കൊടിക്കയര്‍ സമര്‍പ്പണം
04/11/2016
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിനുള്ള കൊടിക്കയര്‍ സമര്‍പ്പിക്കുന്നു.

വൈക്കം : മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി മഹോത്സവത്തിനും ഉദയനാപുരം ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവത്തിനുമുള്ള കൊടിക്കയര്‍ സമര്‍പ്പണ അവകാശിയായ ഇണ്ടശ്ശേരി കുടുംബ കാരണവരായ കാര്‍ത്തികേയന്‍ രണ്ട് ക്ഷേത്രങ്ങളിലേക്കും സമര്‍പ്പിച്ചു. ക്ഷേത്ര അധികാരികള്‍ കയര്‍ ഏററുവാങ്ങി. ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ വി.ഹരീന്ദ്രനാഥ്, അസി. ദേവസ്വം കമ്മീഷണര്‍ ഡി.ബേബി ശശികല, അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ വി.ജെ മുരളീധരരന്‍ നായര്‍, ഉദയനാപുരം സബ്ഗ്രൂപ്പ് ഓഫീസര്‍ ശിവശങ്കരമാരാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.