Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെട്ടിമംഗലം പി.എച്ച്.സിയില്‍ ഡോക്ടറെ നിയമിക്കണമെന്ന് സി.പി.ഐ ചെട്ടിമംഗലം ബ്രാഞ്ച് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
09/12/2015
ദയനാപുരം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ ചെട്ടിമംഗലം പി.എച്ച്.സിയില്‍ ഡോക്ടറെ നിയമിക്കണമെന്ന് സി.പി.ഐ ചെട്ടിമംഗലം ബ്രാഞ്ച് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. പട്ടികജാതി, പിന്നോക്കവിഭാഗങ്ങള്‍ ഏറെയുള്ള ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ ഒരു നഴ്‌സിംഗ് അസിസ്റ്റന്റിന്റെ സേവനം മാത്രമാണ് ലഭിക്കുന്നത്. ചെറിയ അസുഖങ്ങള്‍ക്കുപോലും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് അഞ്ച് കിലോമീററര്‍ അകലെയുള്ള താലൂക്ക് ആശുപത്രിയെയാണ്. ഇവിടെ ഒരു ഡോക്ടറുടെ സേവനം ലഭ്യമായാല്‍ തോട്ടകം, ചെട്ടിക്കരി, മുണ്ടാര്‍, അയ്യര്‍കുളങ്ങര പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്കുകൂടി ഏറെ പ്രയോജനപ്രദമാകും. ഈ സാഹചര്യത്തില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.പി.ഐ ഉദയനാപുരം ഈസ്റ്റ് ലോക്കല്‍ കമ്മിററി സെക്രട്ടറി കെ.വി ഉദയകുമാര്‍, ബ്രാഞ്ച് സെക്രട്ടറി കെ.കെ സാബു, കെ.ബി അജിമോന്‍, കെ.സജീവ്, കെ.ബി ശ്രീജേഷ്, അനില്‍കുമാര്‍, എം.ഡി അഭിലാഷ്, സന്ദീപ്, കെ.രാജപ്പന്‍, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.