Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണയും നടത്തി.
04/11/2016
ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്വത്തില്‍ ചെമ്പ് വില്ലേജ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റേഷന്‍ വിതരണത്തിലെ അപാതകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്വത്തില്‍ ചെമ്പ് വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, എം.കെ ഷിബു, എസ്.ജയപ്രകാശ്, റഷീദ് മങ്ങാടന്‍, റെജി മേച്ചേരി, ടി.വി സുരേന്ദ്രന്‍, കെ.ജെ സണ്ണി, സി.എസ് സലിം, എന്‍.കെ ശ്രീധരന്‍, സ്മിത പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.