Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയലാര്‍ അനുസ്മരണവും ഗാനാഞ്ജലിയും
04/11/2016

തലയോലപ്പറമ്പ്: പ്രശസ്ത കവി വയലാര്‍ രാമവര്‍മയുടെ 41-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് തലയോലപ്പറമ്പില്‍ വയലാര്‍ അനുസ്മരണവും അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗാനാഞ്ജലിയും സംഘടിപ്പിക്കും. മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്ട്‌സ് സൊസൈറരിയുടെയും മുദ്ര പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ പരിപാടി നടത്തുന്നത്. ആറിന് വൈകുന്നേരം നാലിന് കെ.ആര്‍ ഓഡിറേറാറിയത്തില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ മുദ്ര പ്രസിഡന്റ് കെ.കെ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഡോ. വി.രാമചന്ദ്രന്‍ നായര്‍, ഡോ. എച്ച്.സദാശിവന്‍ പിള്ള, ഡോ. പി.പി ചന്ദ്രശേഖരപിള്ള, ഡോ. മദനകുമാര്‍, വി.സി ലൂക്കോസ്, അഡ്വ. വൈ.സുദാംശു, ബേബി ടി.കുര്യന്‍, കെ.ജെ ജോസ് എന്നിവര്‍ പ്രസംഗിക്കും. ഗാനാഞ്ജലിയില്‍ പങ്കെടുത്ത് വയലാറിന്റെ കവിതകളും ഗാനങ്ങളും അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447893805 എന്ന നമ്പറില്‍ ബന്ധപ്പെടണം.