Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളംബരജാഥ നടത്തും.
04/11/2016

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തിലെ പുല്ലാന്തിയാറിന്റെ സമ്പൂര്‍ണ പുനഃരുദ്ധാരണവുമായി ബന്ധപ്പെട്ട് സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വിളംബരജാഥ നടത്തും. കൊല്ലേലിയില്‍ നിന്നാരംഭിക്കുന്ന ജാഥ പുല്ലാന്തിയാര്‍ ഒഴുകുന്ന പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലൂടെ സഞ്ചരിച്ച് കല്ലുകുത്താംകടവില്‍ സമാപിക്കും. പുഴ നശീകരണത്തിന്റെ അനന്തരഫലമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും പുനരുദ്ധാരണത്തിന്റെ ആവശ്യകതയും നാട്ടുകാരുടെ സഹായവും ലക്ഷ്യമിട്ടാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ജാഥയില്‍ എന്‍.ചന്ദ്രഹാസന്‍, പി.സി ഹരിദാസ്, എസ്.ജയപ്രകാശ്, എം.കെ രാജപ്പന്‍ എന്നിവര്‍ പ്രസംഗിക്കും. വി.കെ പുഷ്‌ക്കരന്‍, പി.എസ് പുഷ്പമണി, എം.കെ ദാസന്‍, ടി.ആര്‍ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം ആറിന് കല്ലുകുത്താംകടവില്‍ നടക്കുന്ന സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ ഉദ്ഘാടനം ചെയ്യും. സംരക്ഷണസമിതി ചെയര്‍മാന്‍ എന്‍.ചന്ദ്രഹാസന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ രഘുവരന്‍ മുഖ്യപ്രഭാഷണം നടത്തും.