Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ വക ഗ്യാസ് ക്രിമിറേറാറിയം പുനരുദ്ധരിക്കുന്നതിനു വേണ്ടി സാങ്കേതിക വിദഗ്ദ്ധര്‍ പരിശോധന നടത്തി.
03/11/2016
നഗരസഭ വക ഗ്യാസ് ക്രിമിേററാറിയം പുനരുദ്ധരിക്കുന്നതിനു വേണ്ടി സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.

വൈക്കം: നഗരസഭ വക ഗ്യാസ് ക്രിമിറേറാറിയം പുനരുദ്ധരിക്കുന്നതിനു വേണ്ടി സാങ്കേതിക വിദഗ്ദ്ധര്‍ പരിശോധന നടത്തി. 2009-ല്‍ നിര്‍മ്മിച്ച പൊതുശ്മശാനം തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് ഇതിനുവേണ്ടി നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കാനായില്ല. പുതിയ കൗണ്‍സില്‍ ചുമതലയേററശേഷമാണ് ശ്മശാനം പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമമാരംഭിച്ചത്. ഇരുപത്തിയൊമ്പത് ലക്ഷം രൂപയും ഇതിനായി നീക്കിവെച്ചിട്ടുണ്ട്. സാങ്കേതിക സംവിധാനങ്ങള്‍ നവീകരിക്കുന്നതിനു വേണ്ടിയാണ് പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കല്‍ വിഭാഗം മാവേലിക്കരയിലെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിത്ത്, അസി. എഞ്ചിനീയര്‍ വിജയകുമാര്‍, നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം, ആരോഗ്യവിഭാഗം, നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, സെക്രട്ടറി എസ് ബിജു എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. മെക്കാനിക്കല്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നവീകരണ ജോലികള്‍ ആരംഭിക്കും.