Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വച്ഛഗ്രാമം റൂറല്‍ ക്യാമ്പിന് തുടക്കമായി
03/11/2016
സഹൃദയ സ്വച്ഛഗ്രാമം റൂറല്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ശുചീകരണം.

വൈക്കം: കൊരട്ടി നൈപുണ്യ ബിസിനസ് സ്‌കൂള്‍, എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ വൈക്കം ഫൊറോന ഫെഡറേഷന്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സ്വച്ഛഗ്രാമം റൂറല്‍ ക്യാമ്പിന് തുടക്കമായി. വൈക്കം സാന്‍ജോസ് പാരിഷ്ഹാളില്‍ ഫൊറോന വികാരി ഫാ: പോള്‍ ചിററിനപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ടി. വി. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. സെബാസ്റ്റ്യന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീനാ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യന്‍ ആന്റണി, അനിയമ്മ അശോകന്‍, സഹൃദയ പ്രോഗ്രാം ഓഫീസര്‍ കെ. ഒ. മാത്യൂസ്, ബിജു ജേക്കബ്ബ്, സോന സേവ്യര്‍, നീന പോള്‍ എന്നിവര്‍ സംസാരിച്ചു. ഫാ. പീറ്റര്‍ തിരുതനത്തില്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് യോഗപരിശീലനം നല്‍കി. ക്യാമ്പിന്റെ ഭാഗമായി റോഡ് ശുചീകരണം, ഭവന സന്ദര്‍ശനം, സാമൂഹ്യ ആരോഗ്യ ബോധവത്ക്കരണം എന്നിവയും നടത്തി. വൈകിട്ട് ജീവിത, ഭക്ഷണശൈലീ രോഗങ്ങള്‍ക്കെതിരെ അറിവ് പകര്‍ന്നുകൊണ്ട് സഹൃദയ മെലഡീസിന്റെ നേതൃത്വത്തില്‍ ഗാനമേളയും സംഘടിപ്പിച്ചു. നൈപുണ്യ സ്‌കൂളിലെ 31 എം. ബി. എ വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. നൈപുണ്യ ബിസിനസ് സ്‌കൂള്‍ അധ്യാപകരായ ജിതിന്‍ ബനഡിക്ട്, ഭുവനേശ് കുമാര്‍, ഗീതു ദിവാകരന്‍, സഹൃദയ മീഡിയ മാനേജര്‍ ജീസ് പി. പോള്‍ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഇന്ന് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളില്‍ ക്യാമ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ ശ്രമദാനമായി ശൗചാലയ നിര്‍മ്മാണവും നാളെ വൈക്കം താലൂക്ക് ആശുപത്രി ശുചീകരണവും റൂറല്‍ ക്യാമ്പിന്റെ ഭാഗമായി നടത്തുമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറിയിച്ചു.