Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാനവ വിഭവശേഷി വികസന പരിപാടി
03/11/2016
കയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വൈക്കത്ത് നടക്കുന്ന മാനവ വിഭവശേഷി വികസന പരിപാടി നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വൈക്കം ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ എസ്.സി/എസ്.ടി കയര്‍ വ്യവസായ സഹകരണസംഘം ഹാളില്‍ മാനവ വിഭവശേഷി വികസന പരിപാടി ആരംഭിച്ചു. പരിപാടിയുടെ ഭാഗമായുള്ള സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. കയര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ കെ.വി സുമന അധ്യക്ഷത വഹിച്ചു. കയര്‍ ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ ബി.സുനില്‍കുമാര്‍, ഇ.എസ്.ഒ ഹെന്‍ട്രി തോമസ്, ഡി.ഐ.സി ജനറല്‍ മാനേജര്‍ കെ.ഷാജി, ഐ.പി.ഇ ചെയര്‍മാന്‍ മോഹന്‍ ഡി.ബാബു, കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍, സംഘം പ്രസിഡന്റ് കെ.കെ കുട്ടപ്പന്‍, ബോര്‍ഡ് മെമ്പര്‍ കെ.കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടി നാളെ സമാപിക്കും. നാളെ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് വൈക്കം കയര്‍ പ്രൊജക്ട് ഓഫീസര്‍ സുധാ വര്‍മ ഉദ്ഘാടനം ചെയ്യും.