Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെമ്പ് യൂണിററ് കുടുംബസംഗമം
03/11/2016

തലയോലപ്പറമ്പ്: കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെമ്പ് യൂണിററ് കുടുംബസംഗമം ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഓഡിറേറാറിയത്തില്‍ നടന്നു. യൂണിയന്‍ ജില്ലാ കമ്മിററി അംഗം സി.കെ രാമാനുജന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിററ് പ്രസഡന്റ് പി.ജി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം ബ്ലോക്ക് കമ്മിററി പ്രസിഡന്റ് കെ.സി കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി പി.എ അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റ് മോളി വിത്സന്‍,യൂണിററ് സെക്രട്ടറി എന്‍.കെ ശ്രീധരന്‍ ടി.ആര്‍ സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളായ ആര്‍.രാഘവന്‍, അര്‍ച്ചന എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്നു നടന്ന ആരോഗ്യബോധവല്‍ക്കരണ പരിപാടിയില്‍ വാര്‍ദ്ധക്യകാല ജീവിതശൈലി രോഗങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പെരുവ പുളിക്കല്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ. ബിനു സി.നായര്‍ ക്ലാസ് എടുത്തു.