Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന നികുതി കുടിശ്ശിഖ ഒററത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്
09/12/2015
അഞ്ചു വര്‍ഷമോ അതിലധികമോ വാഹനകുടിശ്ശിഖ വരുത്തിയിട്ടുള്ളതും വാഹനം മററാര്‍ക്കെങ്കിലും വിറ്റുപോയശേഷം അവര്‍ അത് പേര് മാററാതെ ഇരിക്കുകയോ, ആര്‍ ടി ഓഫീസില്‍ അറിയിക്കാതെ വാഹനം പൊളിച്ചു വില്‍ക്കുകയോ ചെയ്തിട്ടുള്ളവര്‍ക്കും വാഹന നികുതിയും, അഡീഷണല്‍ ടാക്‌സും, പലിശയും ഉള്‍പ്പെടെ ഒടുക്കേണ്ട തുകയുടെ 60% കിഴിവ് നല്‍കി 20% ടാക്‌സ് മാത്രം ഒടുക്കി രജിസ്‌ട്രേഷന്‍ തന്നെ ക്യാന്‍സല്‍ ചെയ്യാന്‍ കഴിയുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31ന് അവസാനിക്കും എന്നതിനാല്‍ അടുത്ത രണ്ട് ബുധനാഴ്ചകളായ ഡിസംബര്‍ 9, 16 തീയതികളില്‍ വൈക്കത്ത് ഇക്കാര്യങ്ങള്‍ക്ക് അദാലത്ത് നടത്തുന്നു. ഈ അദാലത്തില്‍ പ്രൈവററ് വാഹനങ്ങള്‍ സ്വന്തം പേരില്‍ ഉണ്ടായിരുന്നത് വിററുപോയിട്ടുണ്ടെങ്കില്‍ അത് പേര് മാററി ഉടമസ്ഥാവകാശം വാഹനം വാങ്ങിയവരുടെ പേരിലേയ്ക്ക് മാറ്റി നല്‍കിയിട്ടില്ലായെങ്കില്‍ ഉണ്ടാകാനിടയുള്ള ഭാവി ബാധ്യതയില്‍ നിന്നും ഒഴിവാക്കാന്‍ ഈ അദാലത്തില്‍ പങ്കെടുത്ത് പ്രൈവററ് വണ്ടികളുടെ 70% ടാക്‌സ് ഒഴിവാക്കി 30% ടാക്‌സ് ഒററത്തവണയായി ഒടുക്കി വാഹനം നിലവിലില്ലാ എന്ന വിവരം ഒരു സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്ങ്മൂലം ആയി എഴുതി നല്‍കുകയും വേണം. മുന്‍പ് പേരിലുണ്ടായിരുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറിപ്പോയിട്ടുണ്ടോ എന്ന് എല്ലാ വാഹന ഉടമകള്‍ക്കും വെബ്‌സൈററിലൂടെയോ ഓഫീസ് ഫോണിലോ, ഓഫീസ് ടച്ച് സ്‌ക്രീനിലൂടെയോ സ്വയം പരിശോധിച്ചറിയാം. മുമ്പ് വണ്ടി പൊളിച്ച അപേക്ഷകന് അതില്‍ അന്വേഷണം പൂര്‍ത്തീകരിച്ചില്ലെങ്കിലും കുടിശ്ശിഖ തീര്‍ത്ത് ടാക്‌സ് അടച്ചാല്‍ അദാലത്തില്‍ പരിഗണിക്കുന്നതാണ്. 31/12/2009ന് മുന്‍പ് വരെ ടാക്‌സ് ഒടുക്കിയ വാഹന ഉടമകളുടെ കുടിശ്ശിഖയാണ് ഇപ്രകാരം തീര്‍പ്പ് കല്‍പ്പിക്കുക. അതിനാല്‍ കുടിശ്ശിഖ തീര്‍ക്കാന്‍ 5 വര്‍ഷത്തിലധികം പഴക്കമുള്ളതും നോട്ടീസ് കിട്ടിയിട്ടുള്ളതുമായ വാഹന ഉടമകള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. ടാക്‌സ് കുടിശ്ശിഖ വരുത്തിയതിന് റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്തകേസ്സുകളും ഈ ഇളവ് നല്‍കിയ തുക ഒരുമിച്ച് അടച്ച് ഒറ്റത്തവണ തീര്‍പ്പാക്കലില്‍ കുടിശ്ശിഖ അടച്ച് തീര്‍പ്പാക്കാന്‍ അവസരം നല്‍കുന്നതാണ്. ഈ അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒറിജിനല്‍ ആര്‍ സി ബുക്ക്, തൊഴിലാളിക്ഷേമനിധി വിഹിതം അടച്ച രസീത്, ഇന്‍ഷ്വറന്‍സ്, മററ് രേഖകള്‍ ഒന്നും ഇല്ലായെങ്കിലും യഥാര്‍ത്ഥ ഉടമ മരിച്ചു പോയിട്ട് മരണാനന്തര കൈമാററം നടത്താതെ വണ്ടി പൊളിച്ച് പോകുകയും പൊളിച്ചതിന്റെ തെളിവുകള്‍ ഇല്ലാതെയും അനന്തരാവകാശികള്‍ക്ക് കിഴിവ് അനുവദിക്കുന്ന തുക അടച്ച് അവരുടെ ബാധ്യതകള്‍ തീര്‍പ്പാക്കാന്‍ അവസരം ലഭിക്കുന്നതാണ്. കുടിശ്ശിഖ നോട്ടീസ് ലഭിച്ചവര്‍ ഡിസംബര്‍ 31നകം ടാക്‌സ് കുടിശ്ശിഖ തീര്‍ക്കുകയും മുഴുവന്‍ നികുതിയും തീര്‍ക്കാത്തവര്‍ക്ക് ജപ്തി നടപടി സ്വീകരിക്കുന്നതുമാണ്.