Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍വകക്ഷി യോഗം ചേര്‍ന്നു.
03/11/2016

വൈക്കം: പക്ഷിപ്പനി നേരിടുന്നതിനെക്കുറിച്ച് വെച്ചൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് പി.ശകുന്തളയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പക്ഷിപ്പനിയെ എങ്ങനെ നേരിടണമെന്നും ഏതെല്ലാം തരത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും യോഗം ചര്‍ച്ച ചെയ്തു. പക്ഷിപ്പനി സ്ഥിരീകരണത്തിനായി ഭോപ്പാലിലെ ലാബിലേക്കയച്ച സാമ്പിളുകളുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കുതന്നെ ചത്ത താറാവുകളെ കത്തിക്കുന്നതിനുള്ള നടപടിയെടുക്കാന്‍ യോഗം തീരുമാനിച്ചു.താറാവ് കര്‍ഷകര്‍ക്കുണ്ടായ തീവ്രമായ സാമ്പത്തിക നഷ്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി നഷ്ടപരിഹാരം നേടി കൊടുക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, വെററിനറി ഡോക്ടര്‍ കണ്‍വീനറുമായുള്ള കര്‍മസമിതി രൂപീകരിച്ചു. യോഗത്തില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, താറാവു കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.