Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
02/11/2016

വൈക്കം: റേഷന്‍ വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന സര്‍ക്കാര്‍ തയ്യറാക്കിയ എ.പി.എല്‍-ബി.പി.എല്‍ ലിസ്റ്റിലെ അപാകത പരിഹരിക്കുക, ലിസ്റ്റിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുക, വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കമ്മിററികളുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്വത്തില്‍ വൈക്കം വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹനന്‍ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സി. അംഗം അഡ്വ. വി.വി സത്യന്‍, പി.ടി സുഭാഷ്, കെ.കെ സചിവോത്തമന്‍, ബി.ചന്ദ്രശേഖരന്‍, അഡ്വ. കെ.പി ശിവജി, എം.ടി അനില്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, ഷേര്‍ലി ജയപ്രകാശ്, സുമ കുസുമന്‍, സൗദാമിനി, പി.എന്‍ കിഷോര്‍കുമാര്‍, അനൂപ്, ജോര്‍ജ്ജ് വര്‍ഗീസ്, പി.ഡി ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണയ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തിന് സണ്ണി മാന്നംകേരി, ഷാജി വല്ലൂത്തറ, ടി.വി മോഹനന്‍ നായര്‍, പി.ഡി രാജപ്പന്‍, സന്തോഷ് ചക്കനാടന്‍, രഘുവരന്‍, ശശി ചിത്തിര, ബാലാജി എന്നിവര്‍ നേതൃത്വം നല്‍കി.

റേഷന്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉദയനാപുരം മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ ഉദയനാപുരം വില്ലേജ് ഓഫീസ് പടിക്കല്‍ പ്രതിഷേധധര്‍ണ നടത്തി. കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ് അധ്യക്ഷത വഹിച്ചു. പി.ഡി ജോര്‍ജ്ജ്, എന്‍.സി സുകുമാരന്‍, മോഹനന്‍ ചായപ്പള്ളി, ടി.പി രാജലക്ഷ്മി, കെ.കെ ചന്ദ്രന്‍, കെ.കൃഷ്ണന്‍കുട്ടി, എം.വി സാബു, കെ.എസ് സജീവ്, മാടവന രാഘവന്‍, പി.ജോണ്‍സണ്‍, മായാ ഷിബു എന്നിവര്‍ പ്രസംഗിച്ചു.

റേഷന്‍ വിതരണസമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തലയാഴം മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ തലയാഴം വില്ലേജ് ഓഫീസിനുമുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമേഷ് പി.ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തലയാഴം പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജല്‍ജി വര്‍ഗീസ്, ജി.രാജീവ്, യു.ബേബി, ടി.എന്‍ അനില്‍കുമാര്‍, സാജന്‍ വെമ്പറമ്പില്‍, കെ.വി പ്രകാശന്‍, ഇ.വി അജയകുമാര്‍, സി.ടി ഗംഗാധരന്‍ നായര്‍, പി.ടി സലിം എന്നിവര്‍ പ്രസംഗിച്ചു. ഷീജ ഹരിദാസ്, മഞ്ജുള ജയപ്രകാശ്, ഉദയ കാര്‍ത്തികേയന്‍, ശോഭന പ്രസന്നന്‍, പി.ഹരിദാസ്, ആന്റണി മണ്ണാന്തറ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ബി.പി.എല്‍-എ.പി.എല്‍ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ടി.വി പുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെച്ചൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി മുന്‍ജനറല്‍ സെക്രട്ടറി ബി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്.സാനു അധ്യക്ഷത വഹിച്ചു. മുന്‍പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ചന്ദ്രസേനന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍, കെ.എസ് ബാഹുലേയന്‍, വി.ആര്‍ രത്‌നപ്പന്‍, ബിജു കൂട്ടുമ്മേല്‍, ടി.അനില്‍കുമാര്‍, ശ്രീരാജ് ഇരുമ്പേപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

വെച്ചൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെച്ചൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ശിശുപാലന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. പി.ഐ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഷാജി മുഹമ്മദ്, കെ.ആര്‍ ഷൈലകുമാര്‍, സോജി ജോര്‍ജ്ജ്, എസ്.മനോജ്കുമാര്‍, പി.വി ജയന്തന്‍, സി.എം വിജയന്‍, ജോസഫ് വടക്കേടത്ത്, പി.ഡി തങ്കച്ചന്‍, ഭാവന തങ്കപ്പന്‍, ചിന്നമ്മ, സരോജിനി, അമ്മിണി ഗോപാലന്‍, ലതിക, എന്‍.ജി അപ്പന്‍, ആന്റണി, പുരുഷോത്തമന്‍ നായര്‍, പി.ജി ഷാജി, ജോസഫ്, പ്രമോദിനി, പ്രഭാകരന്‍, സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.