Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് സപ്ലൈ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി.
02/11/2016
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷന്‍ വ്യാപാരികള്‍ വൈക്കം താലൂക്ക് സപ്ലൈ ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ റീട്ടയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരത്തിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. വെട്ടിക്കുറച്ച ഭക്ഷ്യധാന്യ വിതരണം കേന്ദ്രം പുനഃസ്ഥാപിക്കുക, അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആളോഹരി പ്രതിമാസം എട്ട് കിലോഗ്രാം ഭക്ഷ്യധാന്യം ന്യായവിലയ്ക്ക് ലഭ്യമാക്കുക, ധാന്യങ്ങള്‍ വിതരണകേന്ദ്രങ്ങളില്‍ എത്തിച്ചുനല്‍കുക, അളവിലും തൂക്കത്തിലും കൃത്യത ഉറപ്പുവരുത്തുക, ലൈസന്‍സിക്കും സെയില്‍സ് മാനും ജീവനപര്യാപ്ത വേതനം നല്‍കുക, കമ്മീഷന്‍ കുടിശ്ശികകള്‍ ഉടനടി ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ജോസഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍, കെ.ശെല്‍വരാജ്, പി.കെ ദിനേശന്‍, കെ.എ അപ്പച്ചന്‍, ദിനീഷ്‌കുമാര്‍, ഐ.ജോര്‍ജ്ജ്കുട്ടി, എം.എല്‍ വര്‍ഗീസ്, ടി.എസ് ബൈജു, ഡി.സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.