ഉദയനാപുരം 697-ാം നമ്പര്‍ വടക്കേമുറി എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം
02/11/2016
ഉദയനാപുരം 697-ാം നമ്പര്‍ വടക്കേമുറി എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം യൂണിയന് എച്ച്.ആര് സെന്റര്‍ കോ-ഓര്‍ഡിനേററര്‍ ഡോ. ഇ.എന്‍ ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ഉദയനാപുരം 697-ാം നമ്പര്‍ വടക്കേമുറി എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം എന്‍.എസ്.എസ് യൂണിയന് എച്ച്.ആര് സെന്റര്‍ കോ-ഓര്‍ഡിനേററര്‍ ഡോ. ഇ.എന്‍ ശിവദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.സി ഷണ്മുഖന് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന് കമ്മിറ്റി അംഗം അയ്യേരില്‍ സോമന്, കരയോഗം സെക്രട്ടറി കെ.രാജശേഖരന് നായര്‍, വേലുകുട്ടി നായര്‍, അനില്‍കുമാര്‍, വിജയകുമാര്‍, വനിതാസമാജം പ്രസിഡന്റ് എല്‍.കൃഷ്ണകുമാരിയമ്മ, സെക്രട്ടറി ജയലക്ഷ്മി, റാം നാരായണന് എന്നിവര്‍ പ്രസംഗിച്ചു.