Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥിനിക്ക് പരിക്കേററു
02/11/2016

തലയോലപ്പറമ്പ്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോര്‍ തുറന്ന് സ്‌ക്കൂളിലേക്ക് പോവുകയായിരുന്ന വഴിയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് സാരമായ പരുക്ക്. എ.ജെ ജോണ്‍ സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ തഹസീനയുടെ കൈക്കാണ് പരുക്കേററത്. ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോര്‍ സര്‍വീസിനിടയില്‍ അപ്രതീക്ഷിതമായി തുറന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. നിലവിളിച്ച് കുട്ടി റോഡില്‍ വീണിട്ടും ബസ് നിറുത്താതെ പോയി. ഓടിക്കൂടി നാട്ടുകാരും സമീപത്തുള്ള കച്ചവടക്കാരും ഉടന്‍ തന്നെ വിദ്യാര്‍ത്ഥിനിയെ തലയോലപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ശുശ്രൂഷകള്‍ നടത്തിയശേഷം വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.