Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടെമ്പോ ട്രാവലറിന് തീപിടിച്ചത് നാടിനെ വിറപ്പിച്ചു.
02/11/2016

വൈക്കം: ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചത് നാടിനെ വിറപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.30ന് മുറിഞ്ഞപുഴ പാലത്തിന് സമീപമാണ് സംഭവം. അടിമാലിയില്‍ നിന്ന് ഡ്രൈവര്‍ ഉള്‍പ്പെടെ പതിനൊന്ന് യാത്രക്കാരുമായി മുറിഞ്ഞപുഴയിലെ റിസോര്‍ട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ബാറററിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. പുകയും തീയും ഉണ്ടായ ഉടന്‍ തന്നെ ഡ്രൈവര്‍ ജോജി യാത്രക്കാരെ മുന്‍ഭാഗത്തെ ഡോര്‍ തുറന്ന് പുറത്തിറക്കി. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് വൈക്കത്തുനിന്ന് രണ്ട് യൂണിററ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. വാഹനത്തിന്റെ മുന്‍ഭാഗം ഭാഗികമായി കത്തി.