കേരളപ്പിറവിയുടെ 60-ാം വാര്‍ഷികാഘോഷം
02/11/2016
വൈക്കം: കേരളപ്പിറവിയുടെ 60-ാം വാര്‍ഷികാഘോഷം ആശ്രമം സ്ക്കൂള് വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിററിന്റെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിച്ചു. കേരളീയ വേഷം അണിഞ്ഞുള്ള സാംസ്കാരിക ഘോഷയാത്ര വൈക്കം എ.ഇ.ഒ പി.രത്നമ്മ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്മാന് എന്‍.അനില്‍ബിശ്വാസ് കേരളപ്പിറവിദിന സന്ദേശം നല്കി. പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍ സംഗീത, സ്ക്കൂള് പ്രിന്‍സിപ്പാള്‍മാരായ പി.ആര് ബിജി, കെ.വി പ്രദീപ്കുമാര്‍, പി.ടി ജിനീഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. വാളന്റിയര്‍മാരായ ശ്യാം മണിക്കുട്ടന്, ശരത് രാജന്, ഡി.സര്‍ഗ എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി.