Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹത്തിലും അഹിംസയിലും അടിയുറച്ച ആത്മീയ പ്രസ്ഥാനമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് ശാന്തിഗിരി ആശ്രമം ഇന്‍-ചാര്‍ജ്ജ് സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വി
01/11/2016
ശാന്തിഗിരി ആശ്രമം വെച്ചൂരില്‍ സംഘടിപ്പിച്ച നവതി ദേശസംഗമം പരിപാടി സ്വാമിമാരായ മധുരനാദന്‍ ജ്ഞാനതപസ്വിയും ജനമോഹനന്‍ ജ്ഞാനതപസ്വിയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്‌നേഹത്തിലും അഹിംസയിലും അടിയുറച്ച ആത്മീയ പ്രസ്ഥാനമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് ശാന്തിഗിരി ആശ്രമം ഇന്‍-ചാര്‍ജ്ജ് സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഭാഗമായി വെച്ചൂരില്‍ നടന്ന നവതി ദേശസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജീവനും ദൈവത്തിന്റെ അനന്തമായ കാരുണ്യമാണ്. കേവലം ഭിന്നാഭിപ്രായങ്ങളുടെ പേരില്‍ അരുംകൊല നടത്തുന്നത് പൈശാചികമാണ്. ഗുരു നിഷ്‌ക്കര്‍ഷിച്ച സ്‌നേഹത്തിലും അഹിംസയിലും അടിയുറച്ച ശാന്തിഗിരിയുടെ ആത്മീയത സമൂഹത്തിലേക്ക് പകര്‍ത്തുകയാണ് ദേശ സംഗമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ശാന്തിഗിരി ആശ്രമം ജന്മഗൃഹ കാര്യദര്‍ശി മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മചാരി അനൂപ്, നാടകകൃത്ത് വൈക്കം ഭാസി, വി ജോയ്, വിജയന്‍ മാച്ചേരി, വി നന്ദുലാല്‍, രവീന്ദ്രനാഥ ടാഗോര്‍ എന്നിവര്‍ സംസാരിച്ചു.