Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താറാവുകര്‍ഷകരുടെ ആശങ്ക അകററുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം: സി കെ ആശ എം എല്‍ എ
01/11/2016

വൈക്കം: താറാവുകള്‍ക്ക് പക്ഷിപ്പനി വ്യാപകമായ സാഹചര്യത്തില്‍ നിയോജക മണ്ഡലത്തിലെ താറാവുകര്‍ഷകരുടെ ആശങ്ക അകറ്റുവാനും പ്രശ്‌ന പരിഹാരം കണ്ടെത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി കെ ആശ എം എല്‍ എ മൃഗസംരക്ഷണവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. പക്ഷിപ്പനി മൂലം താറാവുകള്‍ ചത്ത് നഷ്ടം സംഭവിച്ച നിയോജകമണ്ഡലത്തിലെ വെച്ചൂര്‍ പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും വകുപ്പ് തലമേധാവി സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ഭോപ്പാല്‍ അതീവസുരക്ഷാ ലാബോറട്ടറിയില്‍ അയച്ചിട്ടുള്ള സാമ്പിളുകളുടെ ഫലം വരുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ന് ആലപ്പുഴയില്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രിതലയോഗം നടക്കുമെന്നും എം എല്‍ എ അറിയിച്ചു.