Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആബി ഇന്‍ഷ്വറന്‍സ് രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ നടപടികള്‍ നവംബര്‍ 15 വരെ നീട്ടി.
01/11/2016

വൈക്കം: കയര്‍ തൊഴിലാളികളെ സാമൂഹിക സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി അംഗമാക്കുന്നതിനുള്ള ആബി ഇന്‍ഷ്വറന്‍സ് രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ നടപടികള്‍ നവംബര്‍ 15 വരെ നീട്ടി. അക്ഷയകേന്ദ്രങ്ങള്‍ വഴി നവംബര്‍ 15 വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ എല്‍.ഐ.സി വഴി നടപ്പിലാക്കുന്ന ആം ആദ്മി ബീമാ യോജന ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ നടപടികളാണ് തുടങ്ങിയത്. 18നും 59നും ഇടയില്‍ പ്രായമുള്ള കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള മുഴുവന്‍ പേര്‍ക്കും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വത്തിന് അര്‍ഹതയുണ്ട്. കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷാ ബീമായോജന പദ്ധതി വഴി എല്‍.ഐ.സിയുടെ ആബി അംഗത്വമെടുത്തവരും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും വീണ്ടും അംഗമാകേണ്ടതില്ല. ഇതിനായി തൊഴിലാളികള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടു ഹാജരായി 15 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ആബി ഇന്‍ഷ്വറന്‍സില്‍ അംഗമാകാം. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്കും കുടിശ്ശിക അടച്ച് അംഗത്വം പുതുക്കി ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാവുന്നതാണ്. ഇപ്രകാരം ആബി ഇന്‍ഷ്വറന്‍സില്‍ അംഗമായതിനുശേഷം പോളിസി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പും സഹിതം ക്ഷേമനിധി ഓഫീസില്‍ നല്‍കണം. കയര്‍ മേഖലയിലെ എല്ലാ തൊഴിലാളികളും അവസരം വിനിയോഗിച്ച് ആബിയില്‍ അംഗമാകണമെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ അഭ്യര്‍ത്ഥിച്ചു.