Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധിയുടെ 32-ാമത് രക്തസാക്ഷിത്വ ദിനം വിവിധ കോണ്‍ഗ്രസ് കമ്മിററികളുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു
01/11/2016
മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 32-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 32-ാമത് രക്തസാക്ഷിത്വ ദിനം വിവിധ കോണ്‍ഗ്രസ് കമ്മിററികളുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ യോഗം എന്നിവ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി എക്‌സി. അംഗങ്ങളായ മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ഡി.സി.സി ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, ബി.അനില്‍കുമാര്‍, ടി.ടി സുദര്‍ശനന്‍, മോഹനന്‍ പുതുശ്ശേരി, അഡ്വ. കെ.പി ശിവജി, കെ.കെ സചിവോത്തമന്‍, സോണി സണ്ണി, എം.ടി അനില്‍കുമാര്‍, പി.ടി സുഭാഷ്, പി.ഡി പ്രസാദ്, പി.എന്‍ കിഷോര്‍കുമാര്‍, മാത്യു കുര്യാക്കോസ്, ബി.ചന്ദ്രശേഖരന്‍, വി.പി ജയകുമാര്‍, ജോര്‍ജ്ജ് വര്‍ഗീസ്, ടി.വി മോഹനന്‍ നായര്‍, പി.ഡി ഉണ്ണി, സണ്ണി മാന്നംകേരി, സന്തോഷ് ചക്കനാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

തലയോലപ്പറമ്പ്: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 32-ാമത് രക്തസാക്ഷിത്വ ദിനം തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പുഷ്പാര്‍ച്ചന, ഉപവാസം, സര്‍വമത പ്രാര്‍ത്ഥന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, വി.ടി ജെയിംസ്, പി.സി തങ്കരാജ്, പി.വി സുരേന്ദ്രന്‍, എം.കെ ഷിബു, ലീന ഡി.നായര്‍, വിജയമ്മ ബാബു, ഇ.കെ രാധാകൃഷ്ണന്‍, എം.ജെ ജോര്‍ജ്ജ്, കെ.വി കരുണാകരന്‍, കെ.ജെ കുര്യന്‍, കെ.കെ രാജു, സക്കീര്‍ ഹുസൈന്‍, കെ.പി വിനോദ്, കെ.കെ ഷാജി, പി.എം മക്കാര്‍, ജെസി വര്‍ഗീസ്, തുളസി മുധുസൂദനന്‍, കറുത്തകുഞ്ഞ്, പ്രകാശന്‍ മാമ്പള്ളി, പോള്‍ തോമസ്, പി.കെ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. പിതൃകുന്നം ജംഗ്ഷനില്‍ ഇന്ധിരാഗാന്ധിയുടെ ഛായാചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തി, തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ് അധ്യക്ഷത വഹിച്ചു. ബി.അനില്‍കുമാര്‍, ടി.ടി സുദര്‍ശനന്‍, കെ.കെ കുട്ടപ്പന്‍, പി.ഡി ജോര്‍ജ്ജ്, എന്‍.സി സുകുമാരന്‍, രവീന്ദ്രന്‍ കളത്തില്‍, മോഹനന്‍ ചായപ്പള്ളി, ടി.പി രാജലക്ഷ്മി, പി.ജോണ്‍സണ്‍, എ.ആര്‍. ഷാജി, കെ.എസ് സജീവ്, കെ.കൃഷ്ണന്‍കുട്ടി, എ.രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 32-ാമത് രക്തസാക്ഷിത്വ ദിനം വെച്ചൂര്‍ മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചു. ഇന്ധിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ യോഗം എന്നിവ നടത്തി. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.ആര്‍ ഷൈലകുമാര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ശിശുപാലന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. പി.ഐ ജയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം സോജി ജോര്‍ജ്ജ്, പി.വി ജയന്തന്‍, എം.ഷാജി മുഹമ്മദ്, പി.ജി ഷാജി, പി.ഒ വിനയചന്ദ്രന്‍, എ.കെ രാമദാസ്, ജോസഫ് വടക്കേടത്ത് എന്നിവര്‍ പ്രസംഗിച്ചു.