Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വഴിയാത്രക്കാരെ ഇടിച്ചുതെറുപ്പിച്ച് കാറില്‍ ചുററിനടന്ന യുവാവ് പോലീസ് പിടിയിലായി
01/11/2016

വൈക്കം: വഴിയാത്രക്കാരെ ഇടിച്ചുതെറുപ്പിച്ച് കാറില്‍ ചുററിനടന്ന യുവാവ് ഒടുവില്‍ കുടുങ്ങി. ലൈസന്‍സ് ഇല്ലാതെ കാറില്‍ പെണ്‍കുട്ടിയുമായി ചുററിനടന്ന എറണാകുളം ചെറായി സ്വദേശി വിഷ്ണു(22)വിനെയാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുന്നത്. കച്ചേരിക്കവലയില്‍ വെച്ച് 13 വയസ്സുള്ള പെണ്‍കുട്ടിയെ ഇടിച്ചു വീഴ്ത്തിയിരുന്നു. അപകടത്തില്‍ കുട്ടിയുടെ കൈയ്യൊടിഞ്ഞു. ഇതിനുശേഷം ബൈക്കില്‍ പോവുകയായിരുന്ന തോട്ടുവക്കം സ്വദേശി ജസ്റ്റിനെയും ഇടിച്ചു. നാലോളം പേരെ ഇടിച്ചു തെറുപ്പിച്ച വിഷ്ണു പിന്നീട് കോവിലകത്തുംകടവ് റോഡിലൂടെ പാഞ്ഞു. അപകടത്തില്‍ പരുക്കേററ ജസ്റ്റിന്‍ ബൈക്കില്‍ കാറിനെ പിന്തുടര്‍ന്നു. ഒടുവില്‍ മുറിഞ്ഞപുഴ ടോള്‍ ബൂത്തില്‍വെച്ച് നാട്ടുകാരുടെ സഹായത്തോടെ ജസ്റ്റിന്‍ കാര്‍ തടഞ്ഞിട്ടു. പിന്നീട് പോലീസെത്തി കാറും വിഷ്ണുവിനെയും കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ഓട്ടത്തിനിടയില്‍ കാറിനുള്ളിലുണ്ടായിരുന്നവരെ വിഷ്ണു വഴിയോരങ്ങളില്‍ ഇറക്കി. അന്വേഷണത്തില്‍ ഇയാള്‍ക്ക് ലൈസന്‍സില്ലെന്ന് തെളിഞ്ഞു. പ്രതിക്കെതിരെ പോലീസ് കേസെടുത്തു.