Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുരിയന്‍കുളങ്ങര-പുളിംചുവട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം
31/10/2016

വൈക്കം: നഗരസഭയുടെ പരിധിയില്‍പ്പെടുന്ന മുരിയന്‍കുളങ്ങര-പുളിംചുവട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിററി യോഗം ആവശ്യപ്പെട്ടു. പണിപൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായിരുന്നു. അഷ്ടമി അടുത്ത സാഹചര്യത്തില്‍ എത്രയും വേഗം റോഡ് ശാസ്ത്രീയമായി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും നിവേദനം നല്‍കി. കെ.എന്‍.ആര്‍ കൈമളിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വാര്‍ഡ് കൗണ്‍സിലര്‍ വി.അനൂപ് ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍ അനിത ജി.നായര്‍, രവി തൈക്കല്‍, വിജയന്‍ മാളിയേക്കല്‍, കെ.വിജയന്‍, ശശി മുല്ലക്കേരില്‍ എന്നിവര്‍ പ്രസംഗിച്ചു.