Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ കെ.ആര്‍ ചിത്രലേഖയും, വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ കെ.കെ രമേശനും
08/12/2015
ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ
ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ കെ.ആര്‍ ചിത്രലേഖയും, വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ കെ.കെ രമേശനും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചിത്രലേഖക്ക് 11 വോട്ടും യു.ഡി.എഫില്‍ നിന്നും മത്സരിച്ച സ്മിത പ്രിന്‍സിന് നാല് വോട്ടു ലഭിച്ചു. ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും വോട്ടിംഗ് നില ഇതുതന്നെയായിരുന്നു. എസ്.എന്‍.ഡി.പി പിന്തുണയോടെ വിജയിച്ച സ്വതന്ത്രഅംഗവും എല്‍.ഡി.എഫിനെ പിന്തുണച്ചു. ജനറല്‍ സീററായ നാലാം വാര്‍ഡില്‍ നിന്നും വിജയിച്ച ചിത്രലേഖ ഇത് രണ്ടാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. കഴിഞ്ഞ ഒരു പതിററാണ്ടിലേറെയായി ലേബര്‍ ഇന്‍ഡ്യ പ്രസിദ്ധീകരണങ്ങളുടെ വൈക്കം യൂണിററ് മാനേജറായി പ്രവര്‍ത്തിക്കുന്ന ബി.കോം ബിരുദധാരിണിയായ ഇവര്‍ സി.പി.ഐയുടെയും കേരള മഹിളാ സംഘത്തിന്റെയും മണ്ഡലം കമ്മിററി അംഗം കൂടിയാണ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ രമേശന്‍ മുന്‍ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. ആദ്യമായാണ് ഗ്രാമപഞ്ചായത്ത് അംഗമാകുന്നത്. സി.പി.എം ഏരിയാ കമ്മിററി അംഗം, മത്സ്യതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, മുന്‍എം.എല്‍.എ പി.നാരായണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.