Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തും
31/10/2016

വൈക്കം: റേഷന്‍ വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ വില്ലേജ് ഓഫീസ് പടിക്കലും നാളെ രാവിലെ പത്ത് മുതല്‍ ധര്‍ണ നടത്താന്‍ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററി യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയ്യറാക്കിയ എ.പി.എല്‍-ബി.പി.എല്‍ ലിസ്റ്റിലെ അപാകത പരിഹരിക്കുക, ലിസ്റ്റിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുക, വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കമ്മിററിയുടെ നേതൃത്വത്തിലാണ് ധര്‍ണ നടത്തുന്നത്. ഉദയനാപുരത്ത് കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു, വൈക്കം ടൗണില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍, ടി.വി പുരത്ത് മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ബി.അനില്‍കുമാര്‍, തലയാഴത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, വെച്ചൂരില്‍ ഡി.സി.സി ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, കല്ലറയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ്‌കുമാര്‍ എന്നിവര്‍ ധര്‍ണാസമരം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.പി.സി.സി എക്‌സി. അംഗങ്ങളായ മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ഡി.സി.സി ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, മോഹനന്‍ പുതുശ്ശേരി, വി.ബിന്‍സ്, അഡ്വ. എസ്.സാനു, എന്‍.ഐ സൈമണ്‍, രമേഷ് പി.ദാസ് എന്നിവര്‍ പ്രസംഗിച്ചു.