Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാമാന്യായാലയത്തിന്റെ ഉദ്ഘാടനം നവംബര്‍ അഞ്ചിന്
31/10/2016

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ നാനാടത്ത് ആരംഭിക്കുന്ന ഗ്രാമാന്യായാലയത്തിന്റെ ഉദ്ഘാടനം നവംബര്‍ അഞ്ചിന് രാവിലെ 9.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം നിര്‍വഹിക്കും. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. നാനാടം ആതുരാശ്രമം സ്‌ക്കൂളില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.വി പ്രകാശന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.എസ് മോഹനന്‍, ഡി.സുനില്‍കുമാര്‍, പി.ഡി ജോര്‍ജ്ജ്, പ്രവീണ സിബി, സുലോചന പ്രഭാകരന്‍, എം.വി ശശികല, ഗിരിജ പുഷ്‌ക്കരന്‍, കെ.വേണുഗോപാല്‍, സുമേഷ്, രാഘവന്‍ മാടവന, ആനന്ദവല്ലി എന്നിവര്‍ പ്രസംഗിച്ചു. സി.കെ ആശ എം.എല്‍.എ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.വി പ്രകാശന്‍ (രക്ഷാധികാരികള്‍), പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി (ചെയര്‍മാന്‍), പി.ഡി ജോര്‍ജ്ജ് (വൈസ് ചെയര്‍മാന്‍), പി.എസ് മോഹനന്‍ (കണ്‍വീനര്‍), ഡി.സുനില്‍കുമാര്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായുള്ള 51 അംഗ സംഘാടകസമിതിയെ തെരഞ്ഞെടുത്തു.