Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ കണക്ഷനുകള്‍ നല്‍കുന്നത് നിര്‍ത്തി വെച്ചെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതം
29/10/2016

തലയോലപ്പറമ്പ്: പഞ്ചായത്തില്‍ വാട്ടര്‍ അഥോറിട്ടി പുതിയ കണക്ഷനുകള്‍ നല്‍കുന്നത് നിര്‍ത്തി വെച്ചെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വൈക്കം വാട്ടര്‍ അഥോറിട്ടി അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. പുതിയ ജലവിതരണ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ട കാലപ്പഴക്കം ചെന്നതും സ്ഥിരമായി പൊട്ടുന്നതുമായ പൈപ്പുകളില്‍ നിന്നും പുതിയ കണക്ഷനുകള്‍ നല്‍കുന്നതുമാത്രമാണ് താത്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്. ഈ ലൈനുകളില്‍ നിന്നും വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതുമൂലം ജനങ്ങള്‍ക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന വന്‍ബാധ്യത ഒഴിവാക്കുന്നതിനുവേണ്ടിയാണ് മേല്‍നടപടി സ്വീകരിച്ചത്. ജലലഭ്യത ഉറപ്പുള്ള ലൈനുകളില്‍ നിന്ന് തുടര്‍ന്നും പുതിയ കണക്ഷനുകള്‍ നല്‍കുമെന്ന് അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.