വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം
29/10/2016
തലയോലപ്പറമ്പ്: ആലങ്കേരി പാടശേഖരത്തിലെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9.30നും 10.30നും മദ്ധ്യേ സി.കെ ആശ എം.എല്‍.എ വിതയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന് മുഖ്യപ്രഭാഷണം നടത്തും. കൃഷി ഓഫീസര്‍ പ്രദീപ് കുമാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. വാര്‍ഡ് മെമ്പര്‍ ഷിജി വിന്‍സന്റ് പ്രസംഗിക്കും.