Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുനാരായണ ഗുരുദേവ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം
28/10/2016

തലയോലപ്പറമ്പ്: എസ് എന്‍ ഡി പി യോഗം 662-ാം നമ്പര്‍ ഇടവട്ടം സൗത്ത് ശാഖ പണികഴിപ്പിച്ച പ്ലാററിനം ജൂബിലി സ്മാരക മന്ദിരമായി തിരുനാരായണ ഗുരുദേവ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ശാഖാങ്കണത്തില്‍ വച്ച് നടക്കുന്ന സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും. വൈക്കം യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനിതാസംഘം ഓഫീസിന്റെ ഉദ്ഘാടനം എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ നിര്‍വ്വഹിക്കും. യൂണിയന്‍ സെക്രട്ടറി എം പി സെന്‍ മുഖ്യപ്രഭാഷണം നടത്തും. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ ടി അനില്‍കുമാര്‍, യോഗം ബോര്‍ഡ് മെമ്പര്‍ പി പി സന്തോഷ്, പഞ്ചായത്ത് കമ്മററി അംഗം സുധീഷ് ഇടവട്ടം, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍, പഞ്ചായത്ത്് അംഗങ്ങളായ കറുത്തകുഞ്ഞ്, മല്ലിക രമേശന്‍, ശാഖാ പ്രസിഡന്റ് കെ പി സന്തോഷ് കുമാര്‍, സെക്രട്ടറി ആര്‍ വാസുദേവന്‍ എന്നിവര്‍ പ്രസംഗിക്കും.