Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം
28/10/2016

തലയോലപ്പറമ്പ്: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ 30നും നവംബര്‍ ഒന്നിനുമായി നടക്കും. 30ന് രാവിലെ ഒന്‍പതിന് വടയാര്‍ സഹകരണ ബാങ്ക് ഓഡിറേറാറിയത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനം അഡ്വ. കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സി.കെ ആശ എം.എല്‍.എ വിശിഷ്ടാതിഥി ആയിരിക്കും. സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം.ജി യൂണിവേഴ്‌സിററി സിന്‍ഡിക്കേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ മുതിര്‍ന്ന വ്യാപാരികളെ ആദരിക്കും. സമിതി ജില്ലാ സെക്രട്ടറി കെ.എസ് മണി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ശെല്‍വരാജ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, എസ്.ദിനേശ്, കെ.എം ലെനിന്‍, എം.കെ ജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. നവംബര്‍ ഒന്നിന് വൈകുന്നേരം 4.30ന് തലയോലപ്പറമ്പ് ആശുപത്രി ജംഗ്ഷനില്‍ നിന്ന് പ്രകടനം ആരംഭിക്കും. അഞ്ചിന് തലയോലപ്പറമ്പ് മാര്‍ക്കററ് ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം വി.എന്‍ വാസവന്‍ എക്‌സ്. എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ഇ.എസ് ബിജു, ചങ്ങനാശ്ശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എ.വി റസ്സല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, സി.പി.എം ജില്ലാ കമ്മിററി അംഗം ഇ.എം കുഞ്ഞുമുഹമ്മദ്, ഏരിയാ രക്ഷാധികാരി ഡോ. സി.എം കുസുമന്‍, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, വി.പാപ്പച്ചന്‍, സി.എ ജലീല്‍, സുമേഷ് കടൂക്കര എന്നിവര്‍ പ്രസംഗിക്കും.