Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആബി ഇന്‍ഷ്വറന്‍സ് രണ്ടാംഘട്ട രജിസ്‌ട്രേഷന്‍
28/10/2016

വൈക്കം: കയര്‍ തൊഴിലാളികളെ സാമൂഹിക സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി അംഗമാക്കുന്നതിനുള്ള ആബി ഇന്‍ഷ്വറന്‍സ് രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ എല്‍.ഐ.സി വഴി നടപ്പിലാക്കുന്ന ആം ആദ്മി ബീമാ യോജന ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ നടപടികളാണ് തുടങ്ങിയത്. 18നും 59നും ഇടയില്‍ പ്രായമുള്ള കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള മുഴുവന്‍ പേര്‍ക്കും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വത്തിന് അര്‍ഹതയുണ്ട്. കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷാ ബീമായോജന പദ്ധതി വഴി എല്‍.ഐ.സിയുടെ ആബി അംഗത്വമെടുത്തവരും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും വീണ്ടും അംഗമാകേണ്ടതില്ല. 30 വരെയാണ് രജിസ്‌ട്രേഷന്‍. ഇതിനായി തൊഴിലാളികള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടു ഹാജരായി 15 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ആബി ഇന്‍ഷ്വറന്‍സില്‍ അംഗമാകാം. ഇപ്രകാരം ആബി ഇന്‍ഷ്വറന്‍സില്‍ അംഗമായതിനുശേഷം പോളിസി സര്‍ട്ടിഫിക്കററിന്റെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പും സഹിതം ക്ഷേമനിധി സമര്‍പ്പിക്കണം. കയര്‍ മേഖലയിലെ എല്ലാ തൊഴിലാളികളും അവസരം വിനിയോഗിച്ച് ആബിയില്‍ അംഗമാകണമെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ അഭ്യര്‍ത്ഥിച്ചു.