Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി.
28/10/2016

തലയോലപ്പറമ്പ്: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പേരില്‍ ചുങ്കം-ടോള്‍-ചാലുകടവ് റോഡ് വീണ്ടും വെട്ടിപ്പൊളിക്കുവാനുള്ള നീക്കത്തിനെതിരെ ജനകീയസമിതിയുടെ നേതൃത്വതത്തില്‍ മുഖ്യമന്ത്രിയ്ക്കും ജലവിഭവ വകുപ്പു മന്ത്രിക്കും നിവേദനം നല്‍കി. റോഡ് വെട്ടിപ്പൊളിച്ച് പുതുതായി എം.എസ് പൈപ്പിടാനുള്ള നീക്കം ഉപേക്ഷിക്കുക, ഉന്നതതലങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതതയും മൂലമുണ്ടായ നഷ്ടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുക, ചുങ്കം-ടോള്‍ റോഡ് ഒഴിവാക്കി പൈപ്പ് ഇടുവാന്‍ അനുയോജ്യമായ വടക്കുഭാഗത്തുള്ള മൂവാററുപുഴയാറോ, തെക്കുവശമുള്ള പാടശേഖരമോ ഉപയോഗിക്കുക, മൂവാററുപുഴയാറിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരാതെ മാത്രം ജലം പമ്പുചെയ്യുക എന്നീ അവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് ലൈന്‍ ഇട്ടിരിക്കുന്ന റോഡിന്റെ എതിര്‍വശമാണ് കുഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് നടപ്പിലാക്കിയാല്‍ ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലേക്കുള്ള വൈക്കം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ തകരാറിലാകും. ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിലക്കുമെന്നും നിവേദനത്തില്‍ പറയുന്നു. സി കെ ആശ എം.എല്‍.എ, സമരസമിതി കണ്‍വീനര്‍ വി.ടി പ്രതാപന്‍, ചെയര്‍മാന്‍ കെ.എസ് നാരായണന്‍നായര്‍, ബി.ഷിജു, പി.വി പ്രസാദ്, ബി.രാജേന്ദ്രന്‍ എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.