Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മീലാദ് സമ്മേളനവും ബുര്‍ദ മജ്‌ലിസും 13ന്
08/12/2015
സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്.എസ്.എഫ്) വൈക്കം മേഖലാ കമ്മിററിയുടെ നേതൃത്വത്തിലുള്ള മീലാദ് സമ്മേളനവും ബുര്‍ദ മജ്‌ലിസും 13ന് തലയോലപ്പറമ്പ് എ.സി.സി ഓഡിറേറാറിയത്തില്‍ നടക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന ഖബര്‍ സിയാറത്തിന് എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് യഅ്കൂബ് നഈമി നേതൃത്വം നല്‍കും. മൂന്നിന് നടക്കുന്ന മീലാദ് വിളംബരജാഥ പി.എസ് നൗഷാദ് ഹാജി ഫ്‌ളാഗ് ഓഫ് ചെയ്യും. ആറിന് നടക്കുന്ന മീലാദ് സമ്മേളനം എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.എം മുഹമ്മദ് അന്‍വര്‍ മദനി ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് അന്‍സാര്‍ സഖാഫി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എസ്.വൈ.എസ് സംഘടനാകാര്യ സെക്രട്ടറി അബ്ദുല്‍ ഗഫ്ഫാര്‍ സഖാഫി പ്രമേയപ്രഭാഷണം നടത്തും. അബുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മുഹമ്മദ് അന്‍ഷാദ്, സൈഫുദ്ദീന്‍ കരിപ്പാടം, ബഷീര്‍ പുത്തന്‍പുരയ്ക്കല്‍, അക്ബര്‍ മംഗലത്ത് എന്നിവര്‍ പ്രസംഗിക്കും. രാത്രി 8.30ന് നടക്കുന്ന ബുര്‍ദ മജ്‌ലിസിന് അസ്സയ്യിദ് ഹാശിം തങ്ങള്‍ സഖാഫി നേതൃത്വം നല്‍കും. എസ്.എസ്.എഫ് സംസ്ഥാന എക്‌സി. അംഗം അല്‍ അമീന്‍ അഹ്‌സനി, ജില്ലാ എക്‌സി. അംഗം ലിയാഖത്ത് സഖാഫി, ജില്ലാ ട്രഷറര്‍ സിയാദ് അഹ്‌സനി, സുലൈമാന്‍ ജൗഹരി, അബ്ദുല്‍ കബീര്‍ സുഹ്‌രി, പി.ടി നാസര്‍, ബനാസറുദ്ദീന്‍ കരിപ്പാടം, ഉബൈദുല്ല സഖാഫി, ഷാജഹാന്‍ മുസ്‌ലിയാര്‍, ഷമീര്‍ അസ്‌ലമി, മുഹമ്മദലി നിസാമി, മുഹമ്മദ്, ഖമറുദ്ദീന്‍ മുസ്‌ലിയാര്‍, ഷംനാസ് ആപ്പാഞ്ചിറ, സുബൈര്‍, മുഹമ്മദ് അസ്‌ലം എന്നിവര്‍ പ്രസംഗിക്കും.