Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കിലെ മുയല്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് സി.കെ ആശ എം.എല്‍.എ
27/10/2016

വൈക്കം: താലൂക്കിലെ മുയല്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് സി.കെ ആശ എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. 2011-12 വര്‍ഷത്തില്‍ മുയല്‍കൃഷി ആരംഭിച്ച കര്‍ഷകര്‍ കാലവര്‍ഷക്കെടുതിയില്‍ മുയലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ മുയലുകളെ കൊല്ലാന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാര്‍ നയവും ഇവര്‍ക്ക് തിരിച്ചടിയായി. ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുയല്‍ കൃഷി ആരംഭിച്ച കര്‍ഷകര്‍ ഇപ്പോള്‍ ജപ്തി നടപടി നേരിടുകയാണ്. ജപ്തി നടപടി അടിയന്തിരമായി നിറുത്തിവെക്കണമെന്നും, വായ്പ എഴുതി തള്ളണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ജപ്തി നടപടികളില്‍ മോറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യം റവന്യു വകുപ്പ് മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും, വായ്പാ കുടിശ്ശിക എഴുതി തള്ളുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കെ.രാജു നിയമസഭയില്‍ ഉറപ്പുനല്‍കിയതായി സി.കെ ആശ അറിയിച്ചു.